മേപ്പയ്യൂര്‍ നരക്കോട് കല്ലങ്കി താഴെ കാറ് നിയന്ത്രണം വിട്ടു വൈദ്യുതി ട്രാന്‍സ്ഫോമര്‍ ഇടിച്ച് തകര്‍ത്തു


കൊയിലാണ്ടി: മേപ്പയ്യൂര്‍ നരക്കോട് കല്ലങ്കി താഴെ കാറ് നിയന്ത്രണം വിട്ടു വൈദ്യുതി ട്രാന്‍സ്ഫോമര്‍ ഇടിച്ച് തകര്‍ത്തു. കൊയിലാണ്ടിയില്‍ നിന്ന് മേപ്പയൂര്‍ ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്ഫോമര്‍ തകര്‍ന്ന് കാറിന്റെ മുകളിലേയ്ക്ക് വീണ നിലയിലാണുള്ളത്.
കല്ലങ്കി ട്രാന്‍സ്ഫോമറാണ് തകര്‍ന്നത്. നടുവത്തൂര്‍ ഫീഡറില്‍ നിന്നും വരുന്ന വൈദ്യൂതി
ലൈനാണിത്. കീഴ്പ്പയ്യൂര്‍ മഠത്തുംഭാഗത്ത് നിന്നുള്ള കുടുംബമാണ് കാറിലുണ്ടായിരുന്നത്. വലിയ അപകടമാണ് ഒഴിവായത്. നിലവില്‍ അരിക്കുളം, മൂടാടി, മുചുകുന്ന് ഭാഗത്തേയ്ക്ക് കണക്ട് ചെയ്യുന്ന ട്രാന്സ്ഫോമറായതിനാല് പലയിടങ്ങളിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
മേപ്പയ്യൂര്‍ കെഎസ്ഇ ബി അധികൃതരും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കാറിന്റെ മുന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ് കാറിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം.




