വ്യവസായിക വകുപ്പില്‍ നിന്ന് വിരമിച്ച എന്‍ ജി ഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗം കെ വി ദേവാനന്ദന് യാത്രയപ്പ് നല്‍കി
കൊയിലാണ്ടി: വ്യവസായിക വകുപ്പില്‍ നിന്ന് വിരമിച്ച എന്‍ ജി ഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗം കെ വി ദേവാനന്ദന് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം കൊയിലാണ്ടി പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടില്‍ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് കെ. രജീഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എസ് കെ ജെയ്‌സി, ഏരിയ ട്രഷറര്‍ ഇ. ഷാജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എക്‌സ് ക്രിസ്റ്റിദാസ്, കെ മിനി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി. ജി. സജില്‍ കുമാര്‍, യൂ ഷീന, സി. സി. സതീശന്‍ സംഘടനയുടെ മുന്‍കാല നേതാക്കളും പങ്കെടുത്തു.


