നമ്പ്രത്തുകരയില്‍ തകര്‍ന്ന കുറ്റ്യാടി ഇടതുകര കനാലിന്റെ പ്രവര്‍ത്തിക്കായി അടിയന്തര പ്രധാന്യത്തോടെ ഫണ്ട് അനുവദിക്കണം
കൊയിലാണ്ടി: നമ്പ്രത്തുകരയില്‍ തകര്‍ന്ന കുറ്റ്യാടി ഇടതുകര കനാലിന്റെ പ്രവര്‍ത്തിക്കായി അടിയന്തര പ്രധാന്യത്തോടെ ഫണ്ട് അനുവദിക്കണം, ബുധനാഴ്ച വൈകിട്ടോടെയാണ് കനാല്‍ തകര്‍ന്ന് നമ്പ്രത്തുകര ടൗണിലേക്ക് വെള്ളവും ചളിയും ഒഴുകിയെത്തിയതോടെ നടേരിയിലേക്കുള്ള ഷട്ടര്‍ അടച്ച് ജലവിതരണം നിയന്ത്രിക്കുകയായിരുന്നു.
നമ്പ്രത്തുകര ഭാഗത്ത് അറ്റകുറ്റ പ്രവര്‍ത്തകള്‍ കൃത്യമായി നടത്താത്തതാണ് കനാല്‍ ഇടിയാന്‍ കാരണമെന്നും പല സ്ഥലങ്ങളിലും അപകടാവസ്ഥയിലയതും കൊണ്ട് ഭീതിയിലാണെന്നും സമീപവാസികള്‍ പറയുന്നു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും എസ്റ്റിമെറ്റുകള്‍ തയ്യറാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും പത്ത് മീറ്ററോളം അപകടവസ്ഥയിലാണെന്നും പ്രവൃത്തി നടത്താതെ കനാല്‍ തുറക്കാന്‍ കഴിയില്ലന്നും, ഇടിഞ്ഞ ഭാഗത്ത് മണല്‍ ചാക്കുകള്‍ നിറച്ച് കൂടുതല്‍ ഭാഗം ഇടിയാതെ താല്‍ക്കാലികമായി ആവശ്യമായ കാര്യങ്ങള്‍ ചെയ്തുവരുന്നതായി ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാടേരി, കാവുവട്ടം ഭാഗത്തെ കര്‍ഷകര്‍ മാസങ്ങളോളം കാത്തിരിക്കേണ്ടവസ്ഥയാണ് ഉണ്ടാവന്‍ പോകുന്നതെന്നും, സര്‍ക്കാര്‍ ഇടപെടലുകള്‍ വേഗത്തില്‍ വേണമെന്നു കനാലിന്റെ പലഭാഗങ്ങളും അപകടവസ്ഥയിലാണെും പ്രദേശവാസി കുഞ്ഞിരാമന്‍ പറഞ്ഞു.