കൊയിലാണ്ടിയില്‍ ലഹരിക്കെതിരെ എംഎസ്എഫി ന്റെ ‘യുദ്ധ പ്രഖ്യാപനം’

കൊയിലാണ്ടി: ‘വിദ്യാര്‍ത്ഥികളിലെ അക്രമ- അരാഷ്ട്രിയ – ലഹരി മാഫിയ – സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുത്ത് നിര്‍ത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കൊയിലാണ്ടി ടൗണില്‍ എം. എസ്. എഫ് നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് വി. പി ഇബ്രാഹിം കുട്ടി മാര്‍ച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലിം യൂത്തലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, മിസ്ഹബ് കീഴരിയൂര്‍, എം. എസ്. എഫ് ദേശിയ ഉപാദ്യക്ഷന്‍ ലത്തീഫ് തുറയൂര്‍, എം. എസ്. എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്. ഐ യു എം എല്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി അസീസ് മാസ്റ്റര്‍, മുസ്ലിം യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഫാസില്‍ നടേരി, എംഎസ്എഫ് സംസ്ഥാന വിംഗ് കണ്‍വീനര്‍ ആസിഫ് കലാം, പി. കെ. മുഹമ്മദലി, കൊയിലാണ്ടി മുന്‍സിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികളായ ബാസിത് കൊയിലാണ്ടി, അന്‍വര്‍ വലിയമങ്ങാട്, ഷബീര്‍ കൊയിലാണ്ടി, പി. വി. ജലീല്‍, ഹാഷിം വലിയമങ്ങാട്, നിയോജക മണ്ഡലം എം. എസ്. എഫ് ഭാരവാഹികളായ ഫസീഹ് പുറക്കാട്, റനിന്‍ നന്തി, റഫ്ഷാദ് വലിയമങ്ങാട്, ഇല്യാസ് കവലാട്, സജാദ് പയ്യോളി,
റാഷിദ് വേങ്ങളം, തുഫൈല്‍ വരിക്കോളി, പ്രവര്‍ത്തക സമിതി അംഗങ്ങളായ നിസാം കൊയിലാണ്ടി, നബീഹ് അഹമ്മദ്, റഷ്മില്‍ യു. പി, ഷാനിബ് കോടിക്കല്‍, സിനാന്‍ ഇല്ലത്ത്, മുബഷിര്‍ മാടാക്കര, തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. ഷിബില്‍ പുറക്കാട് അധ്യക്ഷതയും സിഫാദ് ഇല്ലത്ത് സ്വാഗതവും, ഫര്‍ഹാന്‍ പൂക്കാട് നന്ദിയും പറഞ്ഞു.

ലഹരിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും, ഡ്രഗ് സ്‌പോട്ടുകള്‍, പബ്ലിക്കില്‍ പ്രജരിപ്പിക്കലും,വില്‍പ്പനക്കാരുടെ look out notice തെരുവില്‍ പതിക്കലും, മണ്ഡലത്തിലെ പഞ്ചായത്ത്, മുന്‍സിപ്പല്‍ കേന്ദ്രീകരിച്ചു ഡോക്യുമെന്ററി ചിത്രീകരിക്കുകയും, അത് വീടുകള്‍ കയറി കുട്ടികളെയും, രക്ഷിതാക്കളെയും ഗൗരവം ബോധ്യപ്പെടുത്തുമെന്നും, ക്യാമ്പസ്, സ്‌കൂള്‍,ശാഖ കേന്ദ്രീകരിച്ചു ലഹരിക്കെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ചു ജാഗ്രത സമിതി രൂപീകരിക്കുമെന്നും, എം. എസ്. എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!