പുലപ്രക്കുന്നിൽ മണ്ണെടുപ്പ് വ്യാപിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണം സി പി ഐ (എം)

മേപ്പയൂര്‍: പുലപ്രക്കുന്നില്‍ അനുമതിലഭിച്ചതിന് പുറമെവന്‍തോതില്‍ മണ്ണെടുപ്പ് വ്യാപിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണ മെന്ന് സി പി ഐ (എം) മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
നിലവില്‍ മണ്ണെടുക്കുന്ന സ്ഥലത്തിന് പുറമെ സ്വകാര്യവ്യക്തികളില്‍ നിന്ന് കൂടുതല്‍ സ്ഥലങ്ങളുടെ സമ്മതപത്രംവാങ്ങി മണ്ണെടുപ്പ് വന്‍തോതില്‍ വ്യാപിപ്പിച്ചാല്‍ പുലപ്രക്കുന്ന് പൂര്‍ണ്ണമായും ഇല്ലാതാകും. പുതുതായി മണ്ണെടുക്കാന്‍
അനുവാദം നല്‍കുന്ന സ്ഥലം ഉടമകള്‍ പ്രസ്തുത നിലപാടില്‍ നിന്ന് പിന്‍തിരിയണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.
നിലവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മണ്ണെടുക്കുന്നതിന് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പ്‌പെടണം. അനധികൃതമായും, നിയമവിരുദ്ധമായുംവന്‍തോതില്‍ മണ്ണെടുപ്പ് വ്യാപിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ്, പഞ്ചായത്ത് പ്രസിസണ്ട് കെ. ടി. രാജന്‍, എരിയാകമ്മറ്റി അംഗം കെ. രാജീവന്‍, ലോക്കല്‍ സെക്രട്ടറി
എന്‍. എം. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. എ സി അനൂപ് അദ്ധ്യക്ഷതവഹിച്ചു.





