‘ശാസ്ത്രസാങ്കേതിക മേഖലയില്‍ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പ്രാധാന്യം; സംവാദം സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പ്, ആർജിഎസ് എ, സിഡബ്യൂആര്‍ഡിഎം, എൻഎസ്എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രസാങ്കേതിക മേഖലയില്‍ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പ്രാധാന്യം എന്ന വിഷയത്തിൽ കുന്ദമംഗലം സിഡബ്യൂആര്‍ഡിഎം ഓഡിറ്റോയത്തിൽ സംഘടിപ്പിച്ച സംവാദം നോർത്തൺ റീജ്യണൽ സോഷ്യൽ ഫോറസ്റ്ററി കൺസർവേറ്റർ ആർ കീർത്തി ഉദ്ഘാടനം ചെയ്തു.
സിഡബ്യൂആര്‍ഡിഎം എക്സി. ഡയറക്ടർ മനോജ് പി സാമുവൽ അധ്യക്ഷത വഹിച്ചു.
ഏഴ് കോളേജുകളിൽ നിന്നുള്ള എൻഎസ്എസ് വളണ്ടിയർമാർ, സയൻസ്, എൻജിനിയറിങ്, ഗണിതം എന്നീ മേഖലകളിൽ പഠിക്കുന്ന നൂറിലധികം വിദ്യാർത്ഥിനികളും, ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുമാണ് സംവാദത്തിൽ പങ്കെടുത്തത്. ശാസ്ത്ര മേഖലയിൽ തുടർപഠനത്തിന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകളെയും അവാർഡുകളെയു കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായുള്ള ക്ലാസുകളും നടന്നു. സിഡബ്ല്യൂആര്‍ഡിഎമ്മിലെ പത്തോളം വനിതാ ശാസ്ത്രഞ്ജമാമാരുടെ പാനല്‍ നടത്തുന്ന ഇന്ററാക്റ്റീവ് സെഷനും സംവാദത്തിൻ്റെ ഭാഗമായി നടന്നു.
തദ്ദേസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് മുഖ്യാതിഥിയായി. തദ്ദേസ്വയം ഭരണ വകുപ്പ് സീനിയർ സൂപ്രണ്ട് രാധിക എൻ ആർ, സിഡബ്യൂആര്‍ഡിഎം ശാസ്ത്രജ്ഞ ഡോ. രശ്മി ടി, കമ്യൂണിറ്റി ഡെവലപ്മെൻ്റ് എക്പേർട്ട് അഞ്ജന വി കെ എന്നിവർ സംസാരിച്ചു.





