ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്

കോഴിക്കോട് ഗവ. വനിത ഐടിഐ, ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഐടിഐ, ഡിഗ്രി എന്നീ യോഗ്യതയുള്ളവര്‍ 8086415698, 9746953685 നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പ്ലാനര്‍ അസോസിയേറ്റ് ഒഴിവ്
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ പ്ലാനര്‍ അസോസിയേറ്റ് തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്.
യോഗ്യത: ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിംഗില്‍ ബിരുദാനന്തര ബിരുദവും
തത്തുല്യ യോഗ്യതയും (നഗര ആസൂത്രണം, പ്രാദേശിക ആസൂത്രണം, നഗര ആസൂത്രണം, ഗതാഗതം, ഭവന നിര്‍മ്മാണം മുതലായവയില്‍ ബിരുദാനന്തര ബിരുദം (മാസ്റ്റര്‍ ഓഫ് പ്ലാനിംഗ്) തത്തുല്യ യോഗ്യതയില്‍ ഉള്‍പ്പെടുന്നു)
ശമ്പളം 35000 രൂപ. വയസ്സ് 2024 ജനുവരി ഒന്നിന് 18-41. (നിയമാനുസൃത വയസ്സിളവ് അനുവദനീയം).
നിശ്ചിത യോഗ്യതയുള്ള എസ് സി/എസ് ടി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല് സർട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 17 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്മന്റ് ഓഫിസര്‍ (പി&ഇ) അറിയിച്ചു. ഫോണ്‍: 0495-2376179.
ഇ-ചെല്ലാന്‍ അദാലത്ത് മാര്‍ച്ച് 15 ന്
മോട്ടോര്‍ വാഹന വകുപ്പും കോഴിക്കോട് റൂറല്‍ ജില്ലാ പോലീസും സംയുക്തമായി നടത്തുന്ന ഇ-ചെല്ലാന്‍ അദാലത്ത് മാര്‍ച്ച് 15 ന് രാവിലെ എട്ട് മുതല്‍ ഉച്ച ഒരു മണി വരെ വടകര ആര് ടി ഓഫീസില്‍ നടക്കും. ഫോണ്‍: 0496-2526234.
കൗണ്‍സിലര്‍ ഒഴിവ്
കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ കീഴില്‍ കൗണ്‍സിലര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്.
യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി/പബ്ലിക്
ഹെല്‍ത്ത്/കൗണ്‍സിലിംഗ് എന്നിവയില്‍ ബിരുദം. അല്ലെങ്കില്‍ കൗണ്‍സിലിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ പിജി ഡിപ്ലോമ. വനിത ശിശു വികസന മേഖലയില്‍ സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം, കമ്പ്യൂട്ടറില്‍ പ്രാവീണ്യം എന്നിവ അഭികാമ്യം.
ശമ്പളം 23170 രൂപ.
വയസ്സ് 2023 ജനുവരി ഒന്നിന് 18-40. (നിയമാനുസൃത വയസ്സിളവ് അനുവദനീയം).
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല് സർട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എൻഒസി ഹാജരാക്കണം. ഫോണ്‍: 0495-2376179.





