ആശ വർക്കർമാർക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ച് പ്രതിഷേധ സംഗമം
ചെങ്ങോട്ടുകാവ് : അന്തരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചെങ്ങോട്ടുകാവ് മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന ആശ വർക്കർമാർക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ച് പ്രതിഷേധ സംഗമം നടത്തി. മണ്ഡലം മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട് എ.എം ദേവി അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മുരളീധരൻ തൊറോത്ത്ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി തങ്കമണി ചൈത്രം, ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് കെ.വി. ശോഭന, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി.പി. പ്രമോദ്, പഞ്ചായത്തംഗം എം.കെ. ബിന്ദ, രേണുക, നടാഷ, നിഷ, ശൈലജ, രഞ്ജിത, ലിജിത എന്നിവർ പ്രസംഗിച്ചു.






