വനിതാ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ നിയമനം
പനങ്ങാട് ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്ററുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 17,000 രൂപ ഓണറേറിയം ലഭിക്കും. ഉദ്യോഗാർത്ഥികൾ. മാർച്ച് 13ന് രാവിലെ 10.30 ന് പനങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് എത്തണം. യോഗ്യത:
സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻ സ്റ്റഡീസ് ഇവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം. പ്രായം 18 മുതൽ 35 വരെ. ഉദ്യോഗാർത്ഥികൾ റെഗുലർ ബാച്ചിൽ പഠിച്ച് യോഗ്യത നേടിയവരായിരിക്കണം. ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതമാണ് ഇന്റർവ്യൂവിന് ഹാജരാകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 953943 8326.





