കെ. ശിവരാമൻ നാടക പ്രതിഭാ പുരസ്ക്കാരം ശ്രീജിത്ത് പൊയിൽക്കാവിന്

നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വർഷത്തെ
കെ. ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ നാടക പ്രതിഭാ പുരസ്ക്കാരത്തിന്
[15000 രൂപയും പ്രശസ്തിപത്രവും ഫലകവും], പ്രശസ്ത നാടക പ്രവർത്തകർ ശ്രീജിത്ത് പൊയിൽക്കാവ് അർഹനായി.

20 വർഷമായി മുഴുവൻസമയ ദൃശ്യകലാ പ്രവർത്തകനായ ശ്രീജിത്ത് പൊയിൽക്കാവ് തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടക സംവിധാന കലയിൽ ബിരുദവും
എം ടി എ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നാടക ഗവേഷകനായിരുന്നു.

2023 മെയ്യ് 24ന് കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പ്രശസ്ത സാഹിത്യകാരൻ യു. കെ. കുമാരൻ അവാർഡ് സമർപ്പണം നടത്തും, അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയ അനുസ്മരണം നാടക സിനിമാ നടൻ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുമെന്ന്
ട്രസ്റ്റ് ചെയർമാൻ സി. വി. ബാലകൃഷ്ണൻ ജന:സെക്രട്ടറി
എൻ. വി. ബിജു, വി. വി. സുധാകരൻ രാഗം മുഹമ്മദലി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!