ലഹരി മരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം
വയനാട് : വയനാട്ടില്‍ ലഹരി മരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പരിശോധനയ്ക്കായി സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുന്‍ ലഹരിക്കേസ് പ്രതിയുടെ പരാക്രമം. സിവില്‍ എക്‌സൈസ് ഓഫീസര്‍ ജെയ്‌മോന്‍ നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനമിടിച്ച് ഉദ്യോഗസ്ഥന് തലക്ക് സാരമായി പരിക്കേറ്റു. പ്രതി അഞ്ചാം മൈല്‍ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി. മുന്‍പും ലഹരിക്കടത്ത് കേസില്‍ പിടിയിലായ ആളാണ് ഹൈദറെന്നാണ് വിവരം.
ആഘാതത്തില്‍ ജയ്‌മോന്റെ മുന്‍ നിരയിലെ മൂന്നു പല്ലുകളും താടിയെല്ലും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. പ്രതി ഹൈദറിനെ പൊലീസ് പിടികൂടി. വയനാട്ടിലേക്ക് ലഹരിയെത്തുന്ന പ്രധാന വഴിയാണ് ബാവലി ചെക്‌പോസ്റ്റ്.
എക്‌സൈസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ബാവലി ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘത്തിന്റെ ലഹരി പരിശോധന നടക്കുന്നതിനിടെയാണ് അഞ്ചാം മൈല്‍ സ്വദേശി ഹൈദര്‍ സ്‌കൂട്ടറിലെത്തിയത്.






