സാക്ഷരതാമിഷൻ കോഴ്‌സുകളിൽ പ്രവേശനം: മാർച്ച് 10 മുതൽ
സാക്ഷരതാമിഷൻ കോഴ്‌സുകളിൽ പ്രവേശനം: മാർച്ച് 10 മുതൽ
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി ക്ലാസുകളിലെ തുല്യത കോഴ്‌സുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 10 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് www.literacymissionkerala.org സന്ദർശിക്കുക.
ടെണ്ടർ ക്ഷണിച്ചു
സാമൂഹ്യനീതിവകുപ്പ് നടപ്പിലാക്കുന്ന ട്രാൻസ്ജെൻഡർ ക്ഷേമ പദ്ധതികളുടെ ഭാഗമായി മാർച്ച് 16, 17 തിയതികളിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തുന്ന അനന്യം പദ്ധതി, ട്രാൻസ്ജെൻഡർ ഫെസ്റ്റ് എന്നിവയുടെ സ്റ്റേജ് ക്രമീകരണങ്ങൾ, ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരങ്ങൾ നടത്തുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ളതും, ഇവന്റ് മാനേജ്‌മെന്റ് മേഖലയിൽ മുൻപരിചയമുള്ളതുമായ സ്ഥാപനങ്ങൾ / എജൻസികൾ എന്നിവയിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.
വിശദമായ എസ്റ്റിമേറ്റ്, കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ ഏറ്റെടുത്തിട്ടുള്ള ഇവന്റ് മാനേജ്മെന്റ് സംബന്ധിച്ച റിപ്പോർട്ട്, എതെങ്കിലും സർക്കാർ വകുപ്പിനു കീഴിൽ എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ/ എജൻസികൾ ആണെങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ്, മറ്റ് അനുബന്ധ രേഖകളുടെ പകർപ്പ് എന്നിവ ഉൾപ്പെടെ 10ന് വൈകീട്ട് 3ന് മുമ്പ് സാമൂഹ്യനീതി ഡയറക്റ്ററേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം -695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471-2306040.
കീം 2025: കോഴ്‌സുകൾ കൂട്ടിചേർക്കാൻ അവസരം
കീം 2025 മുഖേന എഞ്ചിനീയറിംഗ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള എൻജിനിയറിങ്/ ഫാർമസി/ ആർക്കിടെക്ചർ/ മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ അവസരമുണ്ട്. ആർക്കിടെക്ചർ (ബി.ആർക്) കോഴ്‌സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതും മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നവർ NTA നടത്തുന്ന നീറ്റ് യു.ജി 2025 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടണം. കീം 2025 അപേക്ഷിച്ചവർക്ക് കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിന് മാർച്ച് 12 വൈകീട്ട് 5 വരെ www.cee.kerala.gov.in ൽ സൗകര്യമുണ്ട്. ഫോൺ: 0471-2525300.






