അപേക്ഷ ക്ഷണിച്ചു


അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ വിഴിഞ്ഞത്തുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിക്കുന്ന വെയർഹൗസ് അസോസിയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്‌സ് സെക്ടർ സ്‌കിൽ കൗൺസിലിന്റെ സർട്ടിഫിക്കേഷനോടുകൂടിയ സൗജന്യ കോഴ്‌സിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://csp.asapkerala.gov.in/courses/warehouse-associate സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9495999697.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത- ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (പ്ലസ്ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എസ്.എസ്.എല്‍.സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം ആയിരിക്കും ക്ലാസുകള്‍. വിദ്യാര്‍ഥികള്‍ക്ക് ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമുണ്ടാകും. ഫോണ്‍: 7994449314

പാരമ്പര്യേതര ട്രസ്റ്റി നിയമനം
കണ്ണൂര്‍ താലൂക്കിലെ നാറാത്ത് വില്ലേജിലെ നാറാത്ത് ശ്രീ.തൃക്കണ്‍മഠം ശിവക്ഷേത്രം, ഇരിണാവ് വില്ലേജില്‍പ്പെട്ട ശ്രീ.ചുഴലി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
കണ്ണൂര്‍ താലൂക്കിലെ എടക്കാട് വില്ലേജില്‍പ്പെട്ട ശ്രീ.എരഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 25 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
തലശ്ശേരി താലൂക്കിലെ തലശ്ശേരി വില്ലേജില്‍പ്പെട്ട ശ്രീ.ശങ്കരന്‍കുളങ്ങര വൈരിഘാതക ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 27 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. വെബ്സൈറ്റ് www.malabardevaswom.kerala.gov.in, ഫോണ്‍: 0490 2321818

ദർഘാസ് ക്ഷണിച്ചു
നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള നിർമ്മാതാക്കളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. മാർച്ച് ഏഴിന് രാവിലെ 11നുള്ളിൽ ദർഘാസുകൾ ആശുപത്രി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04931220351.






