ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ


ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ) ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത എസ്എസ്എൽസി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ/റഗുലർ/പാർട്ട് ടൈം ബാച്ചുകൾ ലഭ്യമാണ്. മികച്ച ആശുപത്രിയികളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരമുണ്ടാകും. ഫോൺ: 7994449314.

കിക്മയിൽ എം.ബി.എ അഡ്മിഷന്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ മാര്‍ച്ച് ഏഴിന് രാവിലെ 10 മുതല്‍ കോളേജില്‍ നടത്തും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായ ഫീസ് ആനുകൂല്യം ലഭ്യമാണ്.
50% മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത, കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവർക്കും അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496366741, 8547618290. www.kicma.ac.in.

മെഡിക്കല്‍ കോളേജില്‍ നിയമനം
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ പീഡിക്‌സ് വിഭാഗങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എമര്‍ജന്‍സി മെഡിസിനിലേക്ക് ബിരുദാനന്തര ബിരുദം/ ഡി.എന്‍.ബി അഥവാ അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍, ജനറല്‍ സര്‍ജറി ഓര്‍ത്തോപീഡിക്‌സ് എന്നീ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം/ ഡി എന്‍ ബിയുമാണ് യോഗ്യതയായി പരിഗണിക്കുക. മറ്റ് രണ്ട് വിഭാഗങ്ങളിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം/ ഡി എന്‍ ബിയുമാണ് യോഗ്യതയായി പരിഗണിക്കുക. പ്രതിമാസ വേതനം 73,500 രൂപ. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫെബ്രുവരി നാലിന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.

അംഗങ്ങളെ ക്ഷണിച്ചു
സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയും സ്റ്റേറ്റ് ലെവൽ എക്‌സ്‌പേർട് അപ്രൈസൽ കമ്മിറ്റിയും പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചെയർപേഴ്‌സൺമാരേയും അംഗങ്ങളേയും ക്ഷണിച്ചു. 2006-ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന പ്രകാരമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 21 നകം അപേക്ഷകൾ സമർപ്പിക്കണം. ആപ്ലിക്കേഷനും വിശദവിവരങ്ങളും www.envt.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും. മുൻപ് അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.





