മേപ്പയ്യൂര്‍ പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍
കൊയിലാണ്ടി: മേപ്പയ്യൂര്‍ പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍, കംപ്രഷര്‍ അടക്കമുള്ള ഉപകരണവുമായി പൊലീസ് സഹായത്തോടെ ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ ഉടമകളുടെ സംഘം എത്തിയതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയത്. പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ നിലപാടെടുത്തതോടെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു.
അറുപതോളം പേരെ മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍എത്തിച്ചു. പുറക്കാമല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരും നാട്ടുകാരും അടങ്ങിയവരാണ് പ്രതിഷേധിച്ചത്.
വന്‍ പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പുറക്കാമല കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രക്ഷോഭ അന്തരീക്ഷം നിലനില്‍ക്കുന്ന കീഴ്പയ്യൂര്‍ മേഖലയിലെ പോലീസിന്റെ സാന്നിധ്യം ജനങ്ങള്‍ക്ക് സംശയകരമാണെന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.