കോഴിക്കോട് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ചേര്‍ന്നു


കോഴിക്കോട്: കോഴിക്കോട് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ആറ് പുതിയ പരാതികളാണ് പരിഗണിച്ചത്. പഴയ എട്ട് പരാതികള്‍ തീര്‍പ്പാക്കി. പരാതികളില്‍ വേഗത്തില്‍ പരിഹാരം കണ്ട് പരാതിക്കാര്‍ക്ക് മറുപടി നല്‍കണമെന്ന് കലക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ക്രൈം ബ്രാഞ്ച് എസ്ഐ കെ മഹേഷ് കുമാര്‍, നോര്‍ക്ക സെന്റര്‍ മാനേജര്‍ സി രവീന്ദ്രന്‍, പ്രവാസി ബോര്‍ഡ് പ്രതിനിധി ടി പി സാദിഖ്, പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് പ്രതിനിധി ജി പ്രസീല, തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് കെ കെ സാവിത്രി തുടങ്ങിയവര്‍ പങ്കെടുത്തു.






