നാട്ടുവൈദ്യ സംരക്ഷണത്തിന്റെ പേരില്‍ വ്യാജ വൈദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കേരള ബഡ്ജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണം; ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ

കൊയിലാണ്ടി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ വാർഷിക സമ്മേളനം നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങില്‍ ഡോ. അഷിത എ എസ് അധ്യക്ഷത വഹിച്ചു. ഡോ ജസീല ഇര്‍ഷാദ്, ഡോ സുഗേഷ് കുമാര്‍, ഡോ ശശി കീഴാറ്റുപുറത്തു എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികൾ: ഡോ. ശശി കീഴാറ്റുപുറത്ത് ( പ്രസിഡന്റ്‌ ), ഡോ. ആതിര കൃഷ്ണൻ (സെക്രട്ടറി ), ഡോ. അഞ്ജു ബിജേഷ് (ട്രഷറർ ). ഡോ ജസീല ഇർഷാദ്, ഡോ സിതാര സി. എച്ച്. ( വൈസ് പ്രസിഡന്റ്‌ ), ഡോ. ഗായത്രി കെ. ബി., ഡോ. ശ്രീഹരി ( ജോയിന്റ് സെക്രട്ടറി ), ഡോ. ശ്വേത വേലായുധൻ (വനിതാ കമ്മിറ്റി ചെയർ പേഴ്സൺ) ഡോ. ശ്രുതി സുഭാഷ് (വനിത കമ്മിറ്റി കൺവീനർ )

‘മുട്ടുകളുടെ ആരോഗ്യ സംരക്ഷണം’ എന്ന വിഷയത്തിൽ ഡോ ശ്വേത വേലായുധൻ ക്ലാസ്സ്‌ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!