മിഡ്നൈറ്റ് യൂണിറ്റി അഞ്ചാമത് എഡിഷൻ ; കേരള പോലീസ് ടീം ജേതാക്കൾ


കൊയിലാണ്ടി: മിഡ്നൈറ്റ് യൂണിറ്റി അഞ്ചാമത് എഡിഷനിൽ യൂണിഫോം കാറ്റഗറിയിൽ കേരള പോലീസ് ടീം ജേതാക്കളായി. യൂണിഫോം കാറ്റഗറിയിൽ ആർമി, നേവി, എയർഫോഴ്‌സ്, ഫോറസ്റ്, എക്സൈസ്, ഫയർഫോഴ്സ് എന്നീ ടീമുകളെ പിന്തള്ളിയാണ് കേരള പോലീസ് ടീം ജേതാക്കളായത്.
രണ്ടാം സ്ഥാനം ഇന്ത്യൻ ആർമി ടീം അംഗങ്ങൾ നേടി. ഐക്യം ഊട്ടി ഉറപ്പിക്കാൻ ‘ ‘റൺ ഫോർ യൂണിറ്റി ” എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണ് മിഡ്നൈറ്റ് യൂണിറ്റ് റൺ സംഘടിപ്പിച്ചത്. ഒരു ടീമിൽ 5 അംഗങ്ങൾ ആണ് ഉണ്ടാവുക.






