അപ്രൈസർമാർക്ക് തൊഴിൽ സംരക്ഷണം നൽകുക; കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻജില്ലാ സമ്മേളനം
കൊയിലാണ്ടി: അപ്രൈസർമാർക്ക് തൊഴിൽ സംരക്ഷണം നൽകുക, കാലോചിതമായി കൂലി വർദ്ധിപ്പിക്കുക, സേവന കാലാവധി പുന:പരിശോധിച്ച് വർദ്ധിപ്പിക്കുക, ഐഡൻ്റിറ്റി കാർഡ് നൽകുക എന്നിവ കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടിയിൽ നടന്ന സമ്മേളനം സി. ബി. ഇ. യു. സംസ്ഥാന കമ്മിറ്റി അംഗം അനൂപ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം. ജിജീഷ് കുമാർ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ്റെ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ ആശ്വാസ നിധി വിതരണം റിട്ടയറീസ് അസോസിയേഷൻ ജില്ലാ എക്സി. അംഗം പി. രാധാകൃഷ്ണൻ നിർവ്വഹിച്ചു. എൻ. കെ. രാജീവൻ സ്വാഗതവും കെ. ശിവരാമൻ നന്ദിയും അർപ്പിച്ച സമ്മേളനത്തിൽ എം. എം. രാജേന്ദ്രൻ, പി. പി. സുനിൽകുമാർ, കെ. വിനോദ് കുമാർ, കെ. സന്തോഷ് കുമാർ, വി. എസ്. സുജേഷ് എന്നിവർ പ്രസംഗിച്ചു.
കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ സി. ബി. ഇ. യു സംസ്ഥാന കമ്മിറ്റി അംഗം അനൂപ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.