കെ.ജി.റ്റി. പരീക്ഷ : 5 വരെ അപേക്ഷിക്കാം


കെ.ജി.റ്റി. പരീക്ഷ : 5 വരെ അപേക്ഷിക്കാം
2025 മേയിൽ നടത്തുന്ന കെ.ജി.റ്റി (ടെപ്പ്റൈറ്റിംഗ്) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 5 വൈകിട്ട് 5 മണി വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ട്, ബന്ധപ്പെട്ട രേഖകൾ സഹിതം മാർച്ച് 10 വൈകിട്ട് 5 മണിക്ക് മുൻപായി പരീക്ഷാഭവനിൽ ലഭ്യമാക്കണം.

താത്ക്കാലിക നിയമനം
തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത: മെഡിക്കല്‍ സൈക്ക്യാട്രിയില്‍ എം.ഫില്‍. പ്രായപരിധി: 18-41 വയസ്. ( ഇളവുകള്‍ അനുവദനീയം) ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം ഹാജരാകണം. ഫോണ്‍: 0484 2312944.

സൈക്യാട്രിക് സോഷ്യൽ വർക്കർ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സൈക്യാട്രിക്ക് സോഷ്യൽ വർക്കർ തസ്തികയിൽ താൽക്കാലിക ഒഴിവ്. മെഡിക്കൽ സൈക്യാട്രിയിൽ ബിരുദമുള്ള 18നും 41നും ഇടയിൽ പ്രായമുള്ളവർക്ക്l അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് ആറിനു മുൻപായി ഹാജരാകണം.

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
1995 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത സീനിയോറിറ്റി നഷ്ടപ്പെട്ട ( രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട 1994 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവർ ) ഉദ്യോഗാർത്ഥികൾക്ക് അവരുടെ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാം. ഏപ്രിൽ 30 വരെ നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഹാജരായോ ദൂതൻ മുഖേനയോ എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in
എന്ന ഓൺലൈൻ പോർട്ടൽ വഴിയോ രജിസ്ട്രേഷൻ പുതുക്കാം. 0484-2440066





