കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവ്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവ്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷൻ നേടിയിരിക്കണം എന്നതാണ് യോഗ്യത. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പലിന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ, gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
മിനി ജോബ് ഫെയര്‍ മാര്‍ച്ച് ഒന്നിന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സെയില്‍സ് കണ്‍സള്‍റ്റന്റ്, സര്‍വീസ് അഡൈ്വസര്‍, ഷോറൂം സെയില്‍സ് കണ്‍സള്‍റ്റന്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സ്‌പെയര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കാര്‍ ഡ്രൈവര്‍, ടെക്‌നിഷ്യന്‍ ട്രെയിനി, യൂണിറ്റ് മാനേജര്‍, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ഡിപ്ലോമ/ ഐ.ടി.ഐ/ ബി.ടെക് ഓട്ടോമൊബൈല്‍, ഐ.ടി.ഐ (എം എം വി) യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍- 04972707610, 6282942066
ലിമിറ്റഡ് ടെണ്ടര്‍ ക്ഷണിച്ചു
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലെയും എഞ്ചീനീയറിംഗ് വിംഗിലെയും കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, സ്‌കാനറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ (സ്‌പെയര്‍ ഉള്‍പ്പെടെ) ഏര്‍പ്പെടുന്നതിന് താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ലിമിറ്റഡ് ടെണ്ടറുകള്‍ ക്ഷണിച്ചു. മാര്‍ച്ച് പത്തിന് ഉച്ചക്ക് ഒരുമണിക്കകം നേരിട്ടോ, രജിസ്‌ട്രേഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 04972-700205
ഇറിഗേഷന്‍ സെന്‍സസ് പരിശീലനം 28 ന്
കേന്ദ്ര ജലശക്തി മന്ത്രാലയം ജലവിഭവ വകുപ്പ് മുഖേന നടപ്പാക്കുന്ന ഏഴാമത് മൈനര്‍ ഇറിഗേഷന്‍ സെന്‍സസ്, രണ്ടാമത് വാട്ടര്‍ ബോഡി സെന്‍സസ്, മീഡിയം ആന്‍ഡ് മേജര്‍ ഇറിഗേഷന്‍ സെന്‍സസ്, സ്പ്രിംഗ് സെന്‍സസ് എന്നിവയുടെ ജില്ലാതല പരിശീലനം ഫെബ്രുവരി 28ന് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടത്തും.