ചേമഞ്ചേരി വലിയാണ്ടിയില്‍ സുനാമി മോക്ഡ്രില്‍
ചേമഞ്ചേരി: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സുമാനി മോക്ഡ്രില്‍ ഫെബ്രുവരി 28 രാവിലെ 11 മണിക്ക് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍പ്പെട്ട വലിയാണ്ടിയില്‍ നടക്കും. സുനാമി ബോധവല്‍ക്കരണം, സുനാമിയെ നേരിടുന്നതുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തല്‍ എന്നിവ ലക്ഷ്യമിട്ടാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ഇതിന്റെ മുന്നോടിയായി ചേമഞ്ചേരി പഞ്ചായത്തില്‍ ടേബിള്‍ ടോപ് എക്‌സസൈസ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) ഇ അനിതകുമാരി, കോഴിക്കോട് സിറ്റി എസിപി കെ എ ബോസ്, വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദ്, സി ഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍, വടകര കോസ്റ്റല്‍ പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ദീപു സി എസ്, കൊയിലാണ്ടി താസില്‍ദാര്‍ ജയശ്രീ എസ് വാര്യര്‍, ഫയര്‍& സേഫ്റ്റി ഓഫീസര്‍ മുരളീധരന്‍ സി കെ, ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി, ദുരന്ത നിവാരണ അതോറിറ്റി ജൂനിയര്‍ സൂപ്രണ്ട് അനില്‍കുമാര്‍, കില പ്രതിനിധി കുമാരി ശീതള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗ ശേഷം മോക്ക് ഡ്രില്‍ സൈറ്റ്, അസംബ്ലി പോയിന്റ്, ഷെല്‍ട്ടര്‍ ക്യാമ്പ് എന്നിവ സംഘം സന്ദര്‍ശിച്ചു.