ഫര്‍ണിച്ചര്‍ മോഷണ കേസ്സിലെ പ്രതികളെ കര്‍ണാടകയില്‍ വെച്ച് പേരാമ്പ്ര പോലീസ് പിടികൂടി

പേരാമ്പ്ര: പാലേരിയിലെ ഫര്‍ണിച്ചര്‍ മോഷണ കേസ്സിലെ പ്രതികളെ കര്‍ണാടകയില്‍ വെച്ച് പേരാമ്പ്ര പോലീസ് പിടികൂടി, വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സോമനാഥ് മണ്ടി, റിന്റോ ബസക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വടക്കുമ്പാട് സ്‌കൂളിനടുത്തെ അമ്മ ഹോട്ടലിലും തൊട്ടടുത്ത ഫര്‍ണിച്ചര്‍ കടയിലുമാണ് ഫെബ്രുവരി 25 ന് പുലര്‍ച്ചെ മോഷണം നടത്തിയത്. കസേരകളും ഫര്‍ണിച്ചര്‍ കടയിലെ മേശയും എടുത്തു കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സംഭവസ്ഥലത്തു നിന്ന് പോലീസിന് ലഭിച്ചു. തുടര്‍ന്ന്‌നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

വെസ്റ്റ് ബംഗാള്‍ രെജിസ്‌ട്രേഷന്‍ ലോറിയില്‍ ഇവര്‍ മോഷ്ടിക്കുന്ന വസ്തുക്കള്‍ കര്‍ണാടകയിലെ ചാമരാജ് നഗറിലെ ഹൂട്ട് ഗള്ളിയില്‍ എത്തിച്ചു ആക്രി സാധനം ആക്കി വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്.

രാത്രികാലങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തി വസ്തുക്കള്‍ ലോറിയില്‍ കൊണ്ടുപോയി ആക്രികള്‍ ആക്കി വില്‍ക്കുന്ന രീതിലാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. പേരാമ്പ്ര ഡിവൈഎസ്പി വി ലതീഷിന്റെ മേല്‍നോട്ടത്തില്‍ പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ പി ജംഷീദ്, SCPO സി എം സുനില്‍കുമാര്‍, റിയാസ്, ബൈജു തുടങ്ങിയവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!