ചേലിയ യു പി സ്കൂൾ 111 ആം വാർഷികാഘോഷത്തിന്റെ നിറവിൽ

ചേലിയ: നിരവധി വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ചേലിയ യു പി സ്കൂളിൽ 111 ആം വാർഷികാഘോഷത്തിന്റെ നിറവിലാണ്. ലയം 2025 എന്ന പേരിൽ സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടി പ്രശസ്ത സിനിമാ നാടക പ്രവർത്തകനും അധ്യാപകനും ആയ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് സജേഷ് മലയിൽ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ വെച്ച് മികച്ച കൈയെഴുത്ത് പ്രതിഭയ്ക്ക് കെ.പി മാധവൻ മാസ്റ്ററുടെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്കാരം ഗീത ടീച്ചർ നൽകി. വിവിധ വിഷയങ്ങളിൽ വിജയം കൈവരിച്ച കുട്ടികൾക്കുള്ള എൻഡോവ്‌മെന്റ് വിതരണം വാർഡ് മെമ്പർ അബ്ദുൾ ഷുക്കൂർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.പി ദിവ്യ ടീച്ചർ സ്വാഗത ഭാഷണം നടത്തി.
വാർഡ് മെമ്പർ തങ്കം , മാനേജർ എൻ.വി ബാബുരാജ്, പ്രോഗാം കൺവീനർ രമ്യ,MPTA വൈസ് പ്രസിഡണ്ട് സുഷിത, വേണുഗോപാൽ, ശ്രീരേഖ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിബു .ടി.കെ നന്ദി പറഞ്ഞു. ശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ, മധുര ഗീതങ്ങൾ എന്നിവ അരങ്ങേറി.







