പ്രീസ്‌കൂള്‍ കിറ്റ്: ടെന്‍ഡര്‍ ക്ഷണിച്ചു

പ്രീസ്‌കൂള്‍ കിറ്റ്: ടെന്‍ഡര്‍ ക്ഷണിച്ചു

പേരാമ്പ്ര ഐസിഡിഎസ് പ്രൊജക്ടിലെ 171 അംഗനവാടികളിലേക്ക്  2024-25 വര്‍ഷം ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍  മാര്‍ച്ച് ഒന്ന്  ഉച്ച 2.30 വരെ സ്വീകരിക്കും. ഫോണ്‍: 0496-2612477.

ലാബ് സാമഗ്രികള്‍: ദര്‍ഘാസ് ക്ഷണിച്ചു

നരിക്കുനി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ലാബ് കണ്‍സ്യൂമബിള്‍സും റീ ഏജന്റുകളും വിതരണം ചെയ്യുന്നതിന് മുദ്ര വെച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മാര്‍ച്ച് 14 ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. മെഡിക്കല്‍ ഓഫീസര്‍, സി എച്ച് സി നരിക്കുനി, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും.

ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം മാര്‍ച്ച് മൂന്നിന്

ഫെബ്രുവരി 25 ന് നിശ്ചയിച്ചിരുന്ന ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം മാര്‍ച്ച് മൂന്നിലേക്ക് മാറ്റിയതായി കണ്‍വീനര്‍ അറിയിച്ചു. സമിതിയില്‍ പരിഗണിക്കേണ്ട പരാതികള്‍ മാര്‍ച്ച് ഒന്നിന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജോയിന്റ് ഡയറക്ടര്‍ കാര്യാലയത്തില്‍ നേരിട്ടോ തപാലായോ ഓണ്‍ലൈന്‍ ആയോ നല്‍കാം. പരാതികളില്‍ ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് സൂചിപ്പിക്കണം. വിലാസം: കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി ആന്റ് ഡെപ്യൂട്ടി ഡയറക്ടര്‍,  ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍സ്റ്റേഷന്‍ പി ഒ, കോഴിക്കോട് -673020. ഇ മെയില്‍: jdlsgdkzd@gmail.com ഫോണ്‍ – 0495 2371799, 2371916.

ബീച്ച് കബഡി പുരുഷ-വനിതാ വിഭാഗം മത്സരം മാര്‍ച്ച് രണ്ടിന്

ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ കബഡി ടെക്നിക്കല്‍ കമ്മറ്റി നടത്തുന്ന ബീച്ച് കബഡി പുരുഷ വനിതാ മത്സരം മാര്‍ച്ച് രണ്ടിന് നടക്കും. മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് പിന്‍വശം ഇരുവഴിഞ്ഞിപുഴയുടെ തീരത്തുള്ള ഗ്രൗണ്ടിലാണ് മത്സരം. 85 കിലോഗ്രാമില്‍ താഴെ ശരീരഭാരമുള്ള പുരുഷന്മാരടങ്ങിയ ടീമുകള്‍ക്കും 75 കിലോഗ്രാമില്‍ താഴെ ശരീരഭാരമുള്ള വനിതകളടങ്ങിയ ടീമുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ഫെബ്രവരി 28 ന് വൈകുന്നേരം അഞ്ച് മണിക്കു മുന്‍പായി 9847094495, 9946834105 നമ്പറുകളില്‍ ഒന്നില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  രജിസ്‌ട്രേഷന്‍ നടത്തിയ ടീമുകള്‍ മാര്‍ച്ച് രണ്ടിന് രാവിലെ എട്ട് മണിക്ക് മുമ്പായി ആധാര്‍ കാര്‍ഡിന്റെ അസ്സലും കോപ്പിയും രണ്ട് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രജിസ്‌ട്രേഷന്‍ ഫീസ്, ഫോട്ടോ പതിച്ച് പൂരിപ്പിച്ച എന്‍ട്രി ഫോം എന്നിവ സഹിതം സ്ഥലത്ത് എത്തണം.

സ്പെഷ്യൽ ക്ലർക്ക് തസ്തികയിൽ താൽക്കാലിക ഒഴിവ്

       തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്പെഷ്യൽ ക്ലർക്കിന്റെ താൽക്കാലിക ഒഴിവുണ്ട്. ആർമി/ നേവി/ എയർഫോഴ്സ് സേനാവിഭാഗങ്ങളിൽ നിന്ന് ക്ലർക്ക് തസ്തികയിൽ വിരമിച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ ആയിരിക്കണം അപേക്ഷകർ. 179 ദിവസക്കാലയളവിലേക്കാണ് നിയമനം. ബയോഡാറ്റ അയയ്ക്കേണ്ട ഇ-മെയിൽ : a2dsw2024@gmail.com, ഫോൺ: 0471-2303654. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!