കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്

പേരാമ്പ്ര വായനശാലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പേരാമ്പഭാഗത്തു നിന്ന് പയ്യോളി ഭാഗത്തേക്ക് പോകുന്ന കാറാണ് വായനശാല കൊളോപാറക്ക് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.
ബൈക്ക് യാത്രക്കാരെ 10 മീറ്റർ ഓളം ദൂരെ ഇടിച്ചുതെറിപ്പിച്ച നിലയിലാണ് . കെഎസ്ഇബി എച്ച് ഡി ലൈനും വീടിന്റെ മതിലും തകര്‍ത്ത നിലയിലാണ് കാർ.
അപകടത്തിൽപ്പെട്ടവരെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് പുലർച്ചെ 5:30 കൂടിയാണ് സംഭവം. വയനാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്,







