സ്കൂൾ വിദ്യാഭ്യാസം പ്രാധാന്യമേറിയത്: മന്ത്രി മുഹമ്മദ് റിയാസ്

പയ്യോളി: പഠനത്തോടൊപ്പം മാനസിക ഐക്യവും കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നതിനാൽ സ്കൂൾ വിദ്യാഭ്യാസം വളരെ പ്രാധാന്യമേറിയതാണെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ‘സർഗായനം 2025’, വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂളുകളിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങളും ആഘോഷങ്ങളും വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും മാനസിക ഐക്യവും മത സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ വക്താക്കളായി എല്ലാ വിദ്യാലയങ്ങളും മാറട്ടെ എന്നും മന്ത്രി പറഞ്ഞു. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി നിർവഹിച്ചു.

കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എ കെ സചിത്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ ശ്രീനിവാസൻ, വാർഡ് മെമ്പർ ബിനു കാരോളി, പിടിഎ വൈസ് പ്രസിഡന്റ് രമേശൻ കൊക്കാലേരി, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടി ഖാലിദ്, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ വി നിഷ, സ്റ്റാഫ് സെക്രട്ടറി എ ടി രഞ്ജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് സി പ്രമോദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി ഗോവിന്ദൻ നന്ദിയും പറഞ്ഞു.

വിവിധ വിഭാഗങ്ങളിൽ മികവുപുലർത്തിയ പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. സമാപന സമ്മേളനത്തിനു മുന്നോടിയായി പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ കലാ സായാഹ്നവും വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി. രണ്ടുദിവസങ്ങളായി നടന്ന സർഗായനം 2025 ന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ വിദ്യഭ്യാസ പ്രവർത്തനങ്ങളുടെ പ്രദർശനം ‘മികവുത്സവ’വും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!