മണക്കുളങ്ങര ക്ഷേത്രവും മരണവീടും സാദിഖലി തങ്ങൾ സന്ദർശിച്ചു
കൊയിലാണ്ടി : ഉത്സവത്തിനിടെ ആനയിടഞ്ഞു മൂന്ന് പേര് മരിക്കാൻ ഇടയായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. ക്ഷേത്രം ട്രെസ്റ്റ് ചെയർമാൻ ഷെനിത്ത്, പാരമ്പര്യട്രെസ്റ്റി മെമ്പർ വിജയൻ നമ്പി, ശശിധരൻ അണേല, ബ്രിജേഷ്, അമൃത എന്നിവർ ചേർന്ന് തങ്ങളെ സ്വീകരിച്ചു, മരണപ്പെട്ട അമ്മു അമ്മ, ലീല എന്നിവരുടെ വീടുകൾ സന്ദർശിക്കുകയും കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ,ജില്ലാ സെക്രട്ടറി സി പി എ അസീസ് മാസ്റ്റർ, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് വി പി ഇബ്രാഹിം കുട്ടി, ജനറൽ സെക്രട്ടറി സി ഹനീഫ മാസ്റ്റർ, മുനിസിപ്പൽ കൗൺസിലർ വത്സരാജ് കേളോത്ത്, പി കെ മുഹമ്മദലി, സാലിഹ് ബാത്ത, അബ്ദുറഹ്മാൻ ബാഫഖി, നൂറുദ്ദീൻ ഫാറൂഖി, സിറാജ് കുറുവങ്ങാട്,ടി ഷാഫി, ഷബീർ എം സി, നൂറുദ്ദീൻ സലാഹി എന്നിവരും തങ്ങളോടൊപ്പം ഉണ്ടായിരുന്നു