കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മൈക്രോഫിനാന്‍സ് വായ്പാ വിതരണം ഇന്ന്

കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മൈക്രോഫിനാന്‍സ് വായ്പാ വിതരണം ഇന്ന്

കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വായ്പാ മേളയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി  22)  ഉച്ചക്ക് 2.30നു ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചയാത്ത് ഇ.എം.എസ് ഹാളില്‍ കാനത്തില്‍ ജമീല എംഎല്‍എ നിര്‍വഹിക്കും. ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നു കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മൈക്രോ ഫിനാന്‍സ് വായ്പ അനുവദിച്ചതിന്റെ വിതരണം  കാനത്തില്‍ ജമീല എംഎല്‍എയും വ്യക്തിഗത സ്വയം തൊഴില്‍ വായ്പകളുടെ വിതരണം പ്രസിഡന്റ്  ഷീബ മലയിലും നിര്‍വഹിക്കും. കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍  റോസക്കുട്ടി ടീച്ചര്‍ അധ്യക്ഷത വഹിക്കും.

29 കുടുംബശ്രീ ഗ്രൂപ്പുകളിലെ 312 അംഗങ്ങള്‍ക്കായി 2,01,50,000   രൂപയും വ്യക്തിഗത തൊഴില്‍ വായ്പയായി ഒരു കോടിയിലധികം രൂപയും വായ്പ മേളയില്‍ വിതരണം ചെയ്യും.

വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2021 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷന്‍ ഉള്ള എയര്‍കണ്ടിഷന്‍ ചെയ്ത ടാക്സിപെര്‍മിറ്റുള്ള 1400 സിസി ക്ക് മുകളില്‍ ഉള്ള ഏഴ് സീറ്റര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷനുകള്‍ നേരിട്ടും തപാല്‍/സ്പീഡ് പോസ്റ്റ് മുഖേനയും ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 ന് വൈകീട്ട് മൂന്ന് മണി വരെ. ഫോണ്‍ – 0495 2992620, 9447750108, 9539552429.

ഇ ലേലം
ചാലിയം ഡിപ്പോയില്‍ കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിവിധ ക്ലാസ്സുകളിലുളള വീട്ടി തടികള്‍ ഫെബ്രുവരി 24 ന് നടക്കുന്ന ഇ ലേലം വഴി ആദായവില്‍പ്പന, ഇ ലേല വ്യവസ്ഥ പ്രകാരം ഓണ്‍ലൈനായി നടത്തും.
കേരളം വനം വകുപ്പിന് കീഴിലുള്ള ചാലിയം സര്‍ക്കാര്‍ തടി ഡിപ്പോയിലൂടെ തേക്ക്/വീട്ടി തടികള്‍ സുഗമവും സുതാര്യവുമായി സാധാരണക്കാര്‍ക്കും മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന രീതിയില്‍ ഇ -ലേലങ്ങളിലൂടെ വില്‍പ്പന നടത്തും. ഇ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.msctcecommerce.com എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ആവശ്യമുള്ളവര്‍ക്ക് ചാലിയം ഡിപ്പോ ഓഫീസില്‍ നിന്നും സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് നല്‍കും. പേര് രജിസ്റ്റര്‍ ചെയ്യാൻ വരുന്നവര്‍ പാന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, കച്ചവടക്കാര്‍ ജി സ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണം.  ഫോണ്‍ 0495 2472995, 8547602854, 8547602855, ഇമെയില്‍ dochaliyam@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!