താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും നഗരസഭയുടെയും ആഭിമുഖ്യത്തിൽ ” സാമൂഹ്യ നീതിദിനം ആചരിച്ചു

കൊയിലാണ്ടി : താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും കൊയിലാണ്ടി നഗരസഭയുടെയും സംയ്യക്താഭിമുഖ്യത്തിൽ ” സാമൂഹ്യ നീതിദിനം ആചരിച്ചു” കൊയിലാണ്ടി നഗരസഭാ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ചു. താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്ടറി കെ.എം ദിലീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

റിട്ട. സാമൂഹ്യനീതി വകുപ്പ് അസി: ഡയറക്ടർ അഷ്റഫ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. പാരാലീഗൽ വളണ്ടിയർമാർ, ആശാവർക്കർമാർ, അംഗനവാടി വർക്കർമാർ, വാർഡ് ജാഗ്രതാ സമിതി ഭാരവാഹികൾ, വയോജന ക്ലബ് ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!