കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ 11-ാം വാര്‍ഷികം ‘ഗാലനൈറ്റ്’ ഷാഫിപറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ 11-ാം വാര്‍ഷികം ‘ഗാലനൈറ്റ്’ റിയാദിലെ ഡല്‍ഹിപബ്ലിക്ക്സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വടകര എം .പി ഷാഫിപറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിയാദ് ചാപ്റ്റര്‍ സെക്രട്ടറി- നിബില്ഇന്ദ്രനീലം സ്വാഗതവും പ്രസിഡന്റ് റാഷിദ് ദയ അദ്ധ്യക്ഷയും വഹിച്ചു. റിയാദ് ചാപ്റ്റര്‍’ ചെയര്മാന് റാഫികൊയിലാണ്ടി കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു
കൊയിലാണ്ടി ചാപ്റ്റര്‍പ്രസിഡന്റ് റഷീദ്മൂടാടി, പുഷ്പരാജ്, നൗഷാദ് സിറ്റിഫ്ലവര്‍, പ്രഷീദ് TK ,മുബാറക്ക് എന്നിവര്‍ സംസാരിച്ചു. ടി പി മുസ്തഫ ,സലീം കളക്കര, ഷംനാദ്കരുനാഗപ്പള്ളി, അഹമദ്കോയ സിറ്റിഫ്ലവര്‍ , നൗഫല്‍ പി എന്നിവര്‍ സന്നിഹിതരായിരുന്നു
കൊയിലാണ്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇക്കാലത്ത് വളരെപ്രസക്തമുള്ളതും നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന കൊയിലാണ്ടികൂട്ടത്തിന്റെ കാപ്ഷന്‍ ശരിയായരീതിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടമാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍കമ്മ്യൂണിറ്റി എന്നും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ കൊയിലാണ്ടിക്കൂട്ടം പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും എം.പി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പ്രവാസികളുടെ യും നാട്ടിലെയും പൊതുവായ എല്ലാ കാര്യങ്ങളും പാര്‍ലമെന്റിലും മന്ത്രിതലത്തിലും ശ്രദ്ധയിലെത്തിക്കുമെന്നും ആവശ്യങ്ങള്‍ക്കായി ഇടപെടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു
തുടര്‍ന്ന് ജൂനിയര്‍ എ ആര് .റഹ്മാന് നിഖില്‍ പ്രഭ, ഗായിക പ്രിയ ബൈജു എന്നിവര്നയിച്ച ഗാലനെറ്റ് എന്നപേരില്‍ മ്യൂസിക്കല്‍ ഡാന്‍സ് ഷോയും നടന്നു







