യു ഡി എഫ് സ്ഥാനാര്‍ഥി അബ്ദുല്‍ ഷുക്കൂറിന്റെ വിജയത്തിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥി അബ്ദുല്‍ ഷുക്കൂറിന്റെ വിജയത്തിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
യോഗം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. ടി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ഡി. സി. സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, കെ. പി. സി. സി. അംഗങ്ങളായ പി. രത്നവല്ലി ടീച്ചര്‍, മഠത്തില്‍ നാണു മാസ്റ്റര്‍, സി. വി. ബാലകൃഷ്ണന്, വി. വി. സുധാകരന്, മഠത്തില്‍ അബ്ദുറഹിമാന്, സി. പി. ആലി, സി. ഗോപിനാഥ്, എ. എം. ഹംസ, എന്‍. മുരളീധരന്, കെ. വി. സുഭാഷ് എന്നിവര്‍ സംസാരിച്ചു
ചെട്ടിയാം കണ്ടി ആലി ചെയര്മാന്, കൊണ്ടോത്ത് രാമകൃഷ്ണന് ജനറല്‍ കണ്‍വീനവര്‍, കക്കാട്ട് ശിവന് ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.


