ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവർത്തികൾ ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിന് നിലവിൽ സർക്കാർ അക്രഡിറ്റേഷൻ ഉണ്ടായിരുന്ന ഏജൻസികളും പുതുതായി അക്രഡിറ്റേഷൻ ആഗ്രഹിക്കുന്ന ഏജൻസികളും 2024-26 വർഷത്തേക്ക് അക്രഡിറ്റേഷൻ ലഭിക്കുന്നതിന് 29/01/2025 ലെ സ.ഉ.(പി) 7/2025/ധന ഉത്തരവിലെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ, വിശദമായ പ്രൊഫോർമയും മറ്റ് അനുബന്ധ രേഖകളും സഹിതം ഫെബ്രുവരി 28ന് വൈകീട്ട് 5 നകം അഡീഷണൽ സെക്രട്ടറി, ധനകാര്യ (ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് വർക്സ് – ബി) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ നേരിട്ട്/ തപാൽ മുഖേനയും ഇ-മെയിലൂടെയും ലഭ്യമാക്കണം. ഇ-മെയിൽ: indpwb@gmail.com, കൂടുതൽ വിവരങ്ങൾക്ക്: 0471 2518834, 0471 2518318.

സെലക്ഷൻ ട്രയൽ 22ന്
കായിക യുവജന കാര്യാലയത്തിന്റെ കീഴിലുള്ള സ്പോർട്സ് സ്കൂളുകളിലേക്കും അക്കാദമികളിലേക്കും 2025-26 അധ്യയനവർഷത്തിലേക്കുള്ള 6, 7, 8, +1 (VHSE) ക്ലാസുകളിലേക്ക് കായിക അഭിരുചിയുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് (ജനുവരിയിൽ നടന്ന സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഫെബ്രുവരി 22 ന് തിരുവന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലും, കണ്ണൂർ സ്പോർട്സ് സ്കൂളിലും കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. വിശദവിവരങ്ങൾക്ക്: 0471-2326644.

അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനുകീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 22 ന് രാവിലെ 10ന് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. കസ്റ്റമർ റിലേഷൻസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽസ് ട്രെയിനർ, സീനിയർ സെയിൽസ് ഓഫീസർ, എച്ച്.ആർ എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ടെലിമാർക്കറ്റിങ് എക്സിക്യൂട്ടീവ്, അക്കാഡമിക് കൗൺസലർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ടീം ലീഡർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലാണ് ഇന്റർവ്യു. പ്രായപരിധി 40 വയസ്. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പ് വരുത്തണം. ഫോൺ: 0471-2992609.

അഭിമുഖം
ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിങ് കോളജിൽ പ്രവർത്തിക്കുന്ന ട്രാൻസിലേഷണൽ റിസർച്ച് ആൻഡ് പ്രഫഷണൽ ലീഡർഷിപ്പ് സെന്ററിൽ കരാറടിസ്ഥാനത്തിൽ ഓഫീസ് ബോയ്, ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികകളിലേക്ക് അഭിമുഖം നടക്കും. ഓഫീസ് ബോയ് തസ്തികയിലേക്ക് 24നും ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് 25നുമാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: www.tplc.gecbh.ac.in/ www.gecbh.ac.in, 7736136161, 9995527866.

സൗജന്യ പരിശീലനം
ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ പിന്നാക്ക വിഭാഗത്തിൽപ്പെട്ട പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാർഥികൾക്ക് 2025ലെ മെഡിക്കൽ എൻജിനിയറിങ് എൻട്രൻസിനായി സൗജന്യ പരിശീലനം നൽകുന്നു.
ഏപ്രിൽ 1ന് ആരംഭിക്കുന്ന പരിശീലനത്തിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 70 ശതമാനം സീറ്റും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റും അനുവദിച്ചിട്ടുണ്ട്. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സ്റ്റൈപെന്റ് ലഭിക്കും.
അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി) എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം മാർച്ച് 20ന് മുമ്പ് രക്ഷിതാവിനൊപ്പം ട്രെയിനിങ് സെന്ററിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0484–2623304.

അധ്യാപക നിയമനം
പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ അധ്യാപക ഒഴിവുകളിൽ കരാർ നിയമനത്തിന് ഫെബ്രുവരി 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ എ.ഐ.സി.റ്റി.ഇയുടെ മാനദണ്ഡ പ്രകാരമുള്ള യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. ഫെബ്രുവരി 23ന് വൈകിട്ട് 4ന് മുമ്പ് www.lbt.ac.in ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തുടർന്ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 24ന് രാവിലെ 9:30 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.

അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നീറ്റ്/ കീം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന അധ്യാപകരുടെ പാനലിലേക്ക് അപേക്ഷിക്കാം. കണക്ക്, ഫിസിക്സ്, ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നീറ്റ്/ കീം മത്സര പരീക്ഷ പരിശീലന കേന്ദ്രങ്ങളിൽ അധ്യാപന പരിചയവും ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായ പരിധി 50 വയസ്. മണിക്കൂറിൽ 500 രൂപയാണ് വേതനം. താൽപ്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് 10ന് വൈകിട്ട് 4ന് മുമ്പായി പ്രിൻസിപ്പൽ, ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്റർ, സബ്ജയിൽ റോഡ്, ബൈ ലെയ്ൻ, ആലുവ- 683101 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്: 0484 2623304.






