ജില്ലയില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ ലഹരിമരുന്ന് വേട്ട
കോഴിക്കോട്: ജില്ലയില്‍ എക്‌സൈസിന്റെ ലഹരിമരുന്ന് വേട്ട. എംഡിഎംഎയുമായി രണ്ട് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു. സുല്‍ത്താന്‍ ബത്തേരി കനകപറമ്പില്‍ വീട്ടില്‍ ജിത്തു കെ.സുരേഷ് (30), വളയനാട് ഗോവിന്ദപുരം നടുക്കണ്ടി വീട്ടില്‍ മഹേഷ് (33) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 40.922 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി 8:15ന് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോവിന്ദപുരത്തു വെച്ചാണ് പ്രതികളെ എക്സൈസ് പിടികൂടിയത്. കോവിലകം പറമ്പ് വീട്ടില്‍ നാരായണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുന്‍വശത്തുള്ള വരാന്തയില്‍ വെച്ചാണ് പ്രതികള്‍ പിടിയിലാവുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് എന്‍.ഡി.പി.എസ് കേസെടുത്തു.
പ്രതികളുടെ ബൈക്കും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രജിത്ത് എ, ഐ.ബി ഇന്‍സ്‌പെക്ടര്‍ റിമേഷ്.കെ.എന്‍, ഐ.ബി പ്രീവന്റീവ് ഓഫീസര്‍ പ്രവീണ്‍ കുമാര്‍ AEI(gr), വി.പി ശിവദാസന്‍ പ്രിവന്റി ഓഫീസര്‍ (ഗ്രേഡ്) ഷാജു സി.പി, സി.ഇ.ഒമാരായ മുഹമ്മത് അബ്ദുല്‍ റഹൂഫ്, അജിന്‍ ബ്രൈറ്റ്, ഡബ്ല്യൂ.സി.ഇ.ഒ ശ്രീജി എന്നിവരങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തില്‍ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ കുമാറിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ചങ്ങരോത്ത് ടി അഹമ്മദ് ഷബീബിന്റെ കിടപ്പ് മുറിയില്‍ നിന്നും 74.165 ഗ്രാം MDMA സൂക്ഷിച്ചുവച്ചതിന് ടിയാന്റെ പേരില്‍ കേസെടുത്തു.പ്രതിയെ തല്‍സമയം അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.പാര്‍ട്ടിയില്‍ IB ഇന്‍സ്പെക്ടര്‍ റിമേഷ് KN, Aei(g) മാരായ സിറാജ്,സജീവന്‍, Po പ്രവീണ് കുമാര്‍ എന്നിവരും പേരാമ്പ്ര സര്‍ക്കിളിലെ AEI g ചന്ദ്രന്‍ കുഴിച്ചാല്‍ Ceo നൈജീഷ്,Wceo ഷൈനി. കെ എന്നിവരും ഉണ്ടായിരുന്നു.ഒളിവില്‍ പോയ പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും എത്രയും പെട്ടന്ന് പിടികൂടുന്നതാണെന്നും കോഴിക്കോട് അസ്സി. എക്സൈസ് കമ്മിഷണര്‍ ആര്‍ എന്‍ ബൈജു ,നോര്‍ത്ത് സോണ്‍ IB അസ്സി. എക്സൈസ് കമ്മിഷണര്‍ സി. ശരത്ത് ബാബു എന്നിവര്‍ അറിയിച്ചു.