ആശാവര്‍ക്കര്‍മാരുടെ സമരം 11ാം ദിവസം; ഇന്ന് മഹാസംഗമം

ആശാവര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഇന്ന് കൂടുതല്‍ ശക്തമാക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള ആശാവര്‍ക്കര്‍മാരെ ഒന്നിപ്പിച്ച് ഇന്നു മഹാസംഗമം നടത്തും. 10000ത്തല്‍ അധികം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ പറയുന്നത്. ഇന്ന് പതിനൊന്നാം ദിവസമാണ് സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവര്‍ക്കര്‍മാര്‍ സമരം നടത്തുന്നത്.

ഓണറേറിയം തുക കൂട്ടുക, കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ ദിവസം രണ്ടു മാസത്തെ കുടിച്ചു അനുവദിക്കുകയും, ഓണറേറിയം നല്‍കാന്‍ ഉപാധികള്‍ ഒഴിവാക്കുകയയും ചെയ്തിരുന്നു

മഹാസംഗമം നടക്കാനിരിക്കെ അനുനയനീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതായി ആരോഗ്യവകുപ്പ് വാര്‍ത്താക്കുറുപ്പിലൂടെ അറിയിച്ചു. മൂന്നുമാസത്തെ ഓണറേറിയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശമാര്‍ വ്യക്തമാക്കുകയായിരുന്നു.

സമരം പത്താം ദിനം പിന്നിടുമ്പോള്‍ ആശാവര്‍ക്കേഴ്‌സിന് പിന്തുണയേറുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചിരുന്നു. ആരോഗ്യമന്ത്രിക്ക് ആവശ്യവും അനാവശ്യവും തിരിച്ചറിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!