ജന്‍ശതാബ്ദിയില്‍ അധിക ചെയര്‍ കാര്‍ കോച്ച് :കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ് 26ന് സര്‍വിസ് ഭാഗികമായി റദ്ദാക്കും

തിരക്ക് ഒഴിവാക്കുന്നതിന് തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം ജന്‍ശതാബ്ദി എക്സ്പ്രസിന് 22 മുതല്‍ 24 വരെ അധിക ചെയര്‍ കാര്‍ കോച്ച് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.

ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ് (16308) എറണാകുളത്തിനും ആലപ്പുഴക്കും ഇടയില്‍ സര്‍വിസ് നടത്തില്ല.

ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് (16307) 26ന് ഉച്ചക്ക് 3.50ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്നതിനു പകരം വൈകീട്ട് 5.15ന് എറണാകുളത്തുനിന്നാണ് പുറപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!