ബിസിനസ് പ്രൊമോട്ടര്‍മാര്‍ – ഇന്റര്‍വ്യൂ 22 ന്

ബിസിനസ് പ്രൊമോട്ടര്‍മാര്‍ – ഇന്റര്‍വ്യൂ 22 ന്

കോഴിക്കോട് അസാപ് കേരളയില്‍ ബിസിനസ് പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിംഗ് മേഖലയില്‍ അഭിരുചിയുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകര്‍ഷക ശമ്പളവും മറ്റ് അനൂകുല്യങ്ങളും.

ഫെബ്രുവരി 22 ന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ കാരപ്പറമ്പ ജിഎച്ച്എസ്എസ് യില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ (നോര്‍ത്ത് സോണ്‍) അറിയിച്ചു. ഫോണ്‍ – 7012648027, 9495999657.

ട്രസ്റ്റി നിയമനം

കോഴിക്കോട്  താലൂക്കിലെ ശ്രീ പാലകുറുമ്പ ഭഗവതി ക്ഷേത്രം, ശ്രീ.തവനൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ  ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ   മാര്‍ച്ച് നാലിന് വൈകീട്ട് അഞ്ചിനകം  കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  അപേക്ഷ ഫോം ഓഫീസില്‍/വെബ്സൈറ്റില്‍  (www.malabardevaswom.kerala.gov.in) നിന്നും ലഭിക്കും. ഫോണ്‍: 0495- 2374547.

വടകര താലൂക്കിലെ ശ്രീ മേമുണ്ട മഠം നാഗക്ഷേത്രം, ആയഞ്ചേരി വില്ലേജില്‍പ്പെട്ട ശ്രീ. പൊന്മേരി ശിവക്ഷേത്രം, ചോറോട് വില്ലേജിലെ ചേന്ദമംഗലം അയ്യപ്പക്ഷേത്രങ്ങളിലെ   പാരമ്പര്യേതര ട്രസ്റ്റിമാരുടെ  ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ   മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം  തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  അപേക്ഷ ഫോം ഓഫീസില്‍/വെബ്സൈറ്റില്‍  (www.malabardevaswom.kerala.gov.in) നിന്നും ലഭിക്കും. ഫോണ്‍: 0490- 2321818.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിൻ്റെ വിവിധ ഡെസ്റ്റിനേഷനുകളില്‍ സെക്യൂരിറ്റി സ്റ്റാഫ് നിയമനം (സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും മിനിമം വേജസ് ആക്ട് നിയമ പ്രകാരം, ഇഎംഡി 50,000 രൂപ, ഫോാം ഫീ 2,950 രൂപ) രണ്ട് വര്‍ഷത്തെ  പ്രവൃത്തി കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന തീയതി ഫെബ്രുവരി 24 ന്  ഉച്ചയ്ക്ക് ഒരു മണി വരെ. അന്ന് വൈകീട്ട് മൂന്നിന്
ടെണ്ടര്‍  തുറക്കും. ഫോണ്‍  0495-2720012 / www.dtpckozhikode.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം 

വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഓര്‍ത്തോപീഡിക്‌സ് )  താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഓര്‍ത്തോപീഡിക്‌സ്/ഡിഎന്‍ബി യില്‍ എംഎസ്. ശമ്പളം  : 68900-205500 രൂപ.   2024 ജനുവരി ഒന്നിന് 18-41 വയസ്സ്.

ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 28 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.   നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍  നിന്നുള്ള എന്‍.ഒ.സി  ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി&ഇ) അറിയിച്ചു.

ദേശീയ ആരോഗ്യ ദൗത്യം – വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, സ്റ്റാഫ് നഴ്‌സ് (യുഎച്ച്ഡബ്ല്യൂസി), സ്റ്റാഫ് നഴ്‌സ് (പീഡിയാടഡ്രിക് കാര്‍ഡിയോളജി യൂണിറ്റ്), എന്റമോളജിസ്റ്റ്, ഡെവെലപ്‌മെന്റ് തെറാപിസ്റ്റ്, അനസ്തറ്റിസ്റ്റ്, ഗൈനക്കോളജി, പീഡിയാഡ്രിഷ്യന്‍ എന്നീ വിവിധ തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 25 നു വൈകീട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണം.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ടൈപ്പിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും. യോഗ്യതമറ്റ് വിവരങ്ങൾ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.org എന്ന

വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്യീകരിക്കും.

താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയുംബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന  ഫെബ്രുവരി 28 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയംകെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

നിയമനം

തൃശ്ശൂരിലെ പുത്തൂരിൽ പണി പൂർത്തിയായി വരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരവും അപേക്ഷ ഫോറവും കേരള വനം വകുപ്പിന്റെ www.forest.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച് 7 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് : 9447979176.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!