ഓവര്‍സിയര്‍ വാക്ക് ഇന്‍ ഇന്റെര്‍വ്യൂ 25 ന്

ഓവര്‍സിയര്‍ വാക്ക് ഇന്‍ ഇന്റെര്‍വ്യൂ 25 ന്

പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് III (സിവില്‍) തസ്തികയില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അടിസ്ഥാന യോഗ്യത – ഐടിഐ/ഡിപ്ലോമ/ബി.ടെക് (പിഎസ് സി അംഗ
അംഗികൃതം). ദിവസവേതനം 755 രൂപ. ഫെബ്രുവരി 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റെര്‍വ്യൂ. പെരുമണ്ണ ഗ്രാമപഞ്ചായത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.

അപേക്ഷ, ബയോഡാറ്റ, അംഗീകൃത തിരിച്ചറിയല്‍ രേഖ, സ്വയം സാക്ഷ്യപ്പെടുത്തിയ പ്രമാണങ്ങള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ – 0495 2431880.

മോണ്ടിസ്സോറി , പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ് – അപേക്ഷ ക്ഷണിച്ചു

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്
(ബിസില്‍ ) ട്രെയിനിംഗ് ഡിവിഷന്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314.


ഗതാഗതം നിയന്ത്രണം

ഫ്രാന്‍സിസ് റോഡ് – കോന്തനാരി റോഡില്‍ കടുപ്പിനി മുതല്‍ പൊക്കുന്ന് വരെ ടാറിങ് നടക്കുന്നതിനാൽ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള ബസ്, ഭാരം കയറ്റിയ വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിയന്ത്രിച്ചതായി പൊതുമരത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
വാഹനങ്ങള്‍ മാങ്കാവ് കല്പക തിയ്യേറ്റര്‍ – കുളങ്ങര പീടിക റോഡ് വഴി പോവണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!