പെട്രോള്‍ പമ്പിലെ ഓഫീസ് കുത്തിത്തുറന്ന് മോഷണം: സിസി ടി വി ദൃശ്യങ്ങൾ പുറത്ത്
കൊയിലാണ്ടി തിക്കോടി പെട്രോള്‍ പമ്പിലെ ഓഫീസ് കുത്തിത്തുറന്ന് മോഷണം. പ്രതികളുടെ സിസി ടി വി ദൃശ്യങ്ങൾ പുറത്ത്
സഫാരി ഫില്‍ ആന്റ് ഫ്‌ളൈ പെട്രോള്‍ പമ്പിന്റെ ഓഫീസിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച പതിനായിരത്തോളം രൂപ നഷ്ടമായി.
ബൈക്കില്‍ മുഖം മറച്ചെത്തിയ രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പിന്‍ഭാഗത്തെ ജനല്‍ ചില്ല് തകര്‍ത്താണ് ഓഫീസിന് അകത്തേക്ക് കടന്നത്. തുടര്‍ന്ന് ഷെല്‍ഫ് കുത്തിത്തുറന്ന് അകത്തുണ്ടായിരുന്ന പതിനായിരം രൂപയോളം കവരുകയായിരുന്നു.
പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ സിസി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം നടത്തിവരുന്നതായി സി ഐ അറിയിച്ചു