ക്വാറി മാഫിയയ്ക്കും അവരെ സഹായിക്കുന്ന പോലീസിനുമെതിരെ മേപ്പയൂരിൽ പ്രതിഷേധം ഇരമ്പി
മേപ്പയ്യൂർ: പുറക്കാമല സംരക്ഷണ പേരാട്ടം ശക്തിപ്രാപിക്കുമ്പോൾ വെപ്രാളം പൂണ്ട ക്വാറി മുതലാളിമാർ ഗുണ്ടകളെ ഇറക്കി സംരക്ഷണ സമിതി നേതാക്കളെ അക്രമിക്കുന്ന നടപടിക്കെതിരെയും ക്വാറി മുതലാളിമാരെ പ്രീതിപ്പെടുത്താൻ സമരസമിതി നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കുകയും പാതിരാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറി അക്രമം കാണിക്കുന്ന മേപ്പയ്യൂർ പോലീസിൻ്റെ നടപടിയിലും പ്രതിഷേധിച്ച് മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളിലും ജനം ഒന്നടങ്കം തെരുവിലിറങ്ങി.
ക്വാറി ഉടമകൾക്കും പോലീസിനും താക്കീതായി മേപ്പയ്യൂർ ചെറുവണ്ണൂർ മുയിപ്പോത്ത് കീഴ്പ്പയ്യൂർ പ്രദേശങ്ങളിൽ നടന്ന പ്രതിഷേധപ്രകടനത്തിന് നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. സമരസമിതി നേതാക്കളായ കെ. ലോഹ്യയുടേയും എം. കെ. മുരളീധരൻ്റെയും വീട്ടിൽ അവർ മെഡിക്കൽ കോളേജിൽ അഡ്മിറ്റാണെന്നറിഞ്ഞിട്ടും 2 മണിക്കും 3 മണിക്കും പോലീസ് കയറി ഭീകരത സൃഷ്ടിച്ചിരുന്നു സ്ത്രീകൾ മാത്രമുള്ള വീട്ടിൽ ബെഡ് റൂമിൽ കയറി പുതപ്പ് പൊന്തിച്ച് നോക്കുന്ന നാണം കെട്ട നിലപാടാണ് പോലീസ് സ്വീകരിച്ചത് ഇത് ആരെ സന്തോഷിപ്പിക്കാനാണെന്ന് ജനം തിരിച്ചറിയുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
മേപ്പയ്യൂരിൽ പ്രതിഷേധ പ്രകടനത്തിന് വി. എ. ബാലകൃഷ്ണൻ, വി. പി. രമ, സറീന ഒളോര, കെ. കെ. രവിധ, പി. കെ. അനീഷ് മാസ്റ്റർ, കമ്മന അബ്ദുറഹ്മാൻ, നിഷാദ് പൊന്നം കണ്ടി, ബാബു കൊളക്കണ്ടി, ബാബു പുളിക്കൂൽ, മേലാട്ട് നാരായണൻ, കമ്മന ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.