പുലപ്രക്കുന്ന് മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ച ജനകീയ സംരക്ഷണ സമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

കൊയിലാണ്ടി: മേപ്പയൂര്‍ പുലപ്രക്കുന്ന് മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ച ജനകീയ സംരക്ഷണ സമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, ഇന്ന് രാവിലെ യോടു കൂടി വന്‍ പോലീസ് സന്നാഹത്തോടുകൂടിയാണ് ദേശീയപാത നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനി അധികൃതര്‍ എത്തിയത്.  ഇതോടെ പ്രദേശത്തെ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഒത്തുകൂടി മണ്ണെടുപ്പ് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ മേപ്പയൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

സംരക്ഷണ സമിതി പ്രവര്‍ത്തകരായ ജോ. കൺവീനർ രവീന്ദ്രൻ വള്ളിൽ, റിഞ്ചു രാജ്, പി. സമീർ, നിഷാന്ത് വടക്കേടത്ത്, കെ. ജിഷ, പി. പി. സിന്ധു, സുനീഷ് വടക്കേടത്ത്, പി. പി. പ്രേമ, നാരായണൻ പുലപ്രമേൽ, ഷിഞ്ചു കാർത്തിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!