എം പി അബ്ദുറഹിമാന്‍ രചിച്ച മണ്ണ് തിന്നവരുടെ നാട് നോവൽ പ്രകാശനം ചെയ്തു
പുസ്തകം പ്രകാശനം ചെയ്തു
മേപ്പയ്യൂർ: പുരോഗമന കലാസാഹിത്യസംഘം മേപ്പയ്യൂർ
എം. പി. അബ്ദുറഹിമാന്‍ രചിച്ച മണ്ണ് തിന്നവരുടെ നാട് നോവൽ പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ ഡോ: സോമന്‍ കടലൂര്‍ പുരോഗമനകലാ സാഹിത്യ സംഘം ജില്ലാ കമ്മറ്റി അംഗം കെ. രതീഷിന് നൽകി പ്രകാശനം നിർവ്വഹിച്ചു.
പ്രശസ്ത എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ മോഹനന്‍ ചേനോളി പുസ്തകം പരിചയപ്പെടുത്തി. സംഘാടക സമിതി ചെയർമാൻ രാമദാസ് നാഗപ്പള്ളി അധ്യക്ഷത വഹിച്ചു. എൻ. എം. ദാമോദരന്‍, ഇ. അശോകന്‍, എം. കെ. രാമചന്ദ്രന്‍, പി. ബാലൻ, കെ. എം. എ. അസീസ്, പഞ്ചായത്തംഗം കെ. കെ. ലീല, കെ. കെ കുഞ്ഞിരാമന്‍, കെ. കെ. ഗംഗാധരന്‍, വി. പി. ശിവദാസന്‍, നോവലിസ്റ്റ് എം പി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൺവീനർ എം. പി. ഷാജി സ്വാഗതവും ട്രഷറർ എം. എം. സൂരജ് നന്ദിയും പറഞ്ഞു. അനുബന്ധമായി കവിയരങ്ങും സംഘടിപ്പിച്ചു.







