കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടിഞ്ഞ് മരിച്ചവരുടെ ആശ്രിതര്‍ക്ക് കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടിഞ്ഞ് മൂന്നു പേര്‍ മരിക്കാനിടയായ സംഭവം ദു:ഖകരവും, ദാരുണവുമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍, മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായാണ് തുക നല്‍കുക. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മൂന്ന് ലക്ഷവും, മലബാര്‍ രണ്ട് ലക്ഷവും നല്‍കുക. ആദ്യ ഗഡു മരിച്ച വടക്കയില്‍ രാജന്റെ കുടുംബത്തിന് മന്ത്രി വിഎന്‍ വാസവന്‍ കൈമാറി. ഇന്നു രാവിലെ മണക്കുളങ്ങര ക്ഷേത്രത്തിലെത്തിയപ്പോഴാണ് സഹായ ധനം പ്രഖ്യാപനം നടത്തിയത്.
പരിക്കേറ്റവര്‍ക്ക് പരിക്കുകള്‍ ഗുരുതരാവസ്ഥ നോക്കി ചികിത്സാ സഹായം നല്‍കും, ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാന്‍ നാട്ടാന പരിപാലനം ചട്ടം പാലിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും, കുടുതല്‍ നടപടികള്‍ വനം വന്യജീവി വകുപ്പിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനിക്കും.
ക്ഷേത്രം സന്ദര്‍ശിച്ച മന്ത്രി ക്ഷേത്ര ഭാരവാഹികളുമായി ചര്‍ച്ച നടത്തി. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, വൈ. ചെയര്‍മാന്‍ കെ. സത്യന്‍, സി പി എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, കാനത്തില്‍ ജമീല എം എല്‍ എ, തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മരണമടഞ്ഞ വീടുകളിലും മന്ത്രി സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.