“കേദാരം” കെ. ആർ. കേദാരനാഥൻ അനുസ്മരണപരിപാടി കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കർണ്ണാടകസംഗീതമേഖലയിൽ കെ. ആർ. കേദാരനാഥന്റെ സംഭാവനകൾ ആദ്വിതീയമാണെന്നും ആയത് എക്കാലവും സ്മരിക്കപെടുമെന്നും പ്രശസ്ത സംഗീതജഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കെ. ആർ. കേദാരനാഥൻ അനുസ്മരണപരിപാടി “കേദാരം”ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ കെ.സത്യൻ. പി രത്നവല്ലി, കെ.ടി ശ്രീനിവാസൻ, ദിലീപ്കുമാർ പാതിരിയാട് എന്നിവർ സംസാരിച്ചു.

കൈതപ്രം ദാമോദരൻ നമ്പൂതിരി,കുന്നകുടി ബാലമുരളീകൃഷ്ണ കാവുംവട്ടം വാസുദേവൻ അടൂർ സുദർശനൻ , പ്രേംരാജ് പാലക്കാട്‌,സുനിൽ തിരുവങ്ങൂർ, കലാമണ്ഡലം ജഗദീഷ് എന്നിവരെ ആദരിച്ചു. കെ. ആർ കേദാരൻ കൃതികളുടെ ആലാപനം ശിഷ്യർ നടത്തി. കുന്നകുടി ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരിയോടെ കേദാരം സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!