കോരപ്പുഴ പാലത്തിന് സമീപം വാഹനാപകടം: കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും ഒരുവയസുള്ള കുഞ്ഞും മരിച്ചു

കോഴിക്കോട് : കോരപ്പുഴ കേളപ്പജി പാലത്തിൽ ചൊവ്വാഴ്ച അർധ രാത്രി കാറും സ്കൂട്ടറും കൂട്ടിയിടിച്ച് നാലു വയസ്സുകാരനും അച്ഛനും മരിച്ചു.

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വെസ്റ്റ്ഹിൽ ചുങ്കം പണിക്കർ തൊടി അതുൽ ( 24 ) , മകൻ ആൻവിക് എന്നിവരാണ് മരിച്ചത്.

സിറ്റി കൺട്രോൾ റൂമിൽ നിന്നുള്ള ആംബുലൻസിൽ പരിക്കേറ്റ ആൻവികിനെ മാവൂർ റോഡിലുള്ള സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചു. അതുലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

അതുലിന്റെ ഭാര്യ മായ ( 21 ) , അമ്മ കൃഷ്ണ വേണി ( 42 ) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊയിലാണ്ടി ഭാഗത്തു നിന്ന് നഗരത്തിലേക്ക് വരുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ. അതുലിന്റെ സഹോദരന്റെ ഗൃഹ പ്രവേശന ചടങ്ങിന് പോയി തിരിച്ചു വരുകയായിരുന്നു ഇവരെന്ന് പോലീസ് അറിയിച്ചു.
അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

നഗരത്തിൽ നിന്ന് വടകര ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

വടകര സ്വദേശികളായ സൗരവ് , സായന്ത് , അഭിമന്യു , സോനു എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറോടിച്ച സൗരവിനും അഭിമന്യുവിനും നിസ്സാര പരിക്കേറ്റു.ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പാലത്തിന് സമീപമുള്ളവരാണ് അപകട വിവരം രാത്രി 12 മണിയോടെ പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്.

എലത്തൂർ എ.എസ്.ഐ ടി.ടി ഷിജുവിന്റെ നേതൃത്വത്തിൽ പോലീസെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

അപകടത്തെ തുടർന്ന് പാലത്തിൽ ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!