കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലേക്കു ധർണ്ണസമരം നടത്തി

ചേമഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലേക്കു ധർണ്ണസമരം നടത്തി. സമരത്തിൽ പൂക്കാട് യുണിറ്റ് സെക്രട്ടറി മൻസൂർ കളത്തിൽ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് സിജിത്ത് തീരം ആദ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ ടി വിനോദൻ സമരം ഉത്ഘാടനം ചെയ്തു
മറ്റു യൂണിറ്റ് പ്രസിഡന്റ് മാരായ രവിതിരുവങ്ങൂർ, സിറാജ് കാപ്പാട്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാലകൃഷ്ണൻ അരങ്ങിൽ വനിതാ വിംഗ് ജില്ലാ സെക്രട്ടറി സിന്ധു, അബ്ദുൽ ഹാരിസ്, യൂത്ത് വിംഗ് മണ്ഡലം സെക്രട്ടറി സമീർ എന്നിവർ സംസാരിച്ചു.
നാരായൺ കുട്ടി,ഷിജീഷ്. K. V, നാസർ, പ്രസാദ് തുവ്വക്കോട്, സുരേഷ്, സുജന, രജനി, സിന്ധു എന്നിവർ നേതൃത്നം നൽകി. ചടങ്ങിൽ വിനീഷ് അനുഗ്രഹ നന്ദി പറഞ്ഞു







