നഴ്‌സിങ്ങ് ഓഫീസര്‍ എഴുത്തുപരീക്ഷ 26 ന്

നഴ്‌സിങ്ങ് ഓഫീസര്‍ എഴുത്തുപരീക്ഷ 26 ന്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്ഡിഎസിന് കീഴില്‍ താല്‍ക്കാലിക നഴ്‌സിങ്ങ് ഓഫീസര്‍ തസ്തികയില്‍ എഴുത്തുപരീക്ഷ നടത്തുന്നതിനായി ജിഎന്‍എം/ബിഎസ് സി നഴ്‌സിംഗ്, കെഎന്‍എംസി
(KNMC) റജി. ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 20, 21 ദിവസങ്ങളില്‍ ഓഫീസ് പ്രവൃത്തി സമയത്ത് എച്ച്ഡിഎസ് ഓഫീസില്‍ വന്ന് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുത്തു പരീക്ഷ ഫെബ്രുവരി 26 നു നടത്തും. ഫോണ്‍: 0495- 2355900.

ഭൂമി ലേലം 27 ന്

കെടവൂര്‍ വില്ലേജില്‍ ഈര്‍പ്പോണ ദേശത്ത് റീസ 6/2A2E2 ല്‍പ്പെട്ട 1.7806 ആര്‍സ് ഭൂമി ഫെബ്രുവരി 27 ന് രാവിലെ 11 മണിക്ക് കെടവൂര്‍ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.

ആചാരസ്ഥാനികരുടെയും കോലധാരികളുടേയും പ്രതിമാസ ധനസഹായം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നില
ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/ കോലധാരികള്‍ എന്നിവര്‍ 2024 ഏപ്രില്‍ മാസം മുതല്‍ 2024 ഒക്ടോബര്‍ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധി കളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് (അക്കൗണ്ട്നമ്പര്‍, ഐഎഫ്എസ്സി കോഡ് വ്യക്തമായിരിക്കണം). മൊബൈല്‍ നമ്പര്‍ എന്നിവ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവങ്ങാട്ടുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ മാര്‍ച്ച് 10 നകം നേരിട്ട് ഹാജരാക്കണമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0490-2321818.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലേക്ക് നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
(ക്വട്ടേഷന്‍ നമ്പര്‍ 32/2024-25).

ക്വട്ടേഷന്‍, പ്രിന്‍സിപ്പാള്‍, ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫെബ്രുവരി 20 ന് ഉച്ച രണ്ട് മണി വരെ സ്വീകരിക്കും. അന്ന് വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. വിശദാംശങ്ങള്‍ക്ക് www.geckkd.ac.in.

ലോകായുക്ത സിറ്റിംഗ് 20 ന് കോഴിക്കോട്

ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍ കുമാര്‍ ഫെബ്രുവരി 20 ന് രാവിലെ 10.30 മണിക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. നിശ്ചിത ഫോമിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.

അതിഥി അദ്ധ്യാപക നിയമനം

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐസിടിഇ, കേരള പി എസ് സി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 17 ന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നേരിട്ട് എത്തണം. ഫോണ്‍: 0495-2383210.

ട്രസ്റ്റി നിയമനം

വടകര താലൂക്കിലെ ശ്രീ മേമുണ്ട മഠം നാഗക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം ഓഫീസില്‍/വെബ്‌സൈറ്റില്‍ (www.malabardevaswom kerala.gov.in) നിന്നും
ലഭിക്കും. ഫോണ്‍: 0490- 2321818.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളേജുകള്‍ വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വേദ) (കാറ്റഗറി നം. 531/2019) തസ്തികയുടെ (377/2021/DOD) റാങ്ക് പട്ടിക കാലാവധി പൂര്‍ത്തീകരിച്ചതിനാല്‍ റദ്ദാക്കിയതായി കേരള പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!