കീഴരിയൂര്‍ ക്വാറി പരിസരത്ത് വന്‍തോതില്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി

കൊയിലാണ്ടി: കീഴരിയൂര്‍ തങ്കമല ക്വാറി പരിസരത്ത് ജനവാസ മേഖലയില്‍ വന്‍തോതില്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി. കാര്‍ഡ് ബോര്‍ഡു പെട്ടികളിലായി പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. അലക്ഷ്യമായി കൂട്ടിയിട്ട നിലയിലാണുള്ളത്. താലൂക്ക് ഓഫീസ് ജീവനക്കാരന്റെയും പ്രദേശവാസികളുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ക്വാറിയുടെ സമീപത്തുകൂടി ജലനിധിയുടെ പൈപ്പ് ലൈന്‍ തകരാര്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്, തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിച്ചു. തഹസില്‍ദാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.







