കോതമംഗലം ജിഎല്‍പി സ്‌കൂളിന്റെ കെട്ടിടോദ്ഘാടനവും 140-ാം വാര്‍ഷികവും 16,17 തിയതികളില്‍
കൊയിലാണ്ടി: പതിനാലു പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിക്കുന്ന കൊയിലാണ്ടി കോതമംഗലം ഗവ: എല്‍.പി സ്‌കൂളിന്റെ നൂറ്റി നാല്പതാം വാര്‍ഷികവും സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനവും ഫിബ്രവരി 16, 17 തിയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ലൈബ്രറി, വിശാലമായ കമ്പ്യൂട്ടര്‍ ലാബ് എന്നിവയടങ്ങിയ കെട്ടിടം 16ഞായറാഴ്ച വൈകീട്ട് 3.30 ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എം.എല്‍.എ. കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട്, നഗരസഭാ ഉപാധ്യക്ഷന്‍ അഡ്വ.കെ.സത്യന്‍, നിജിലപറവക്കൊടി, ദൃശ്യ.എം. വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.
കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച്, സ്‌കൂളിന്റെ നൂറ്റി നാല്പതാം വാര്‍ഷികം ‘ഗാല-2025’ എന്ന പേരില്‍ രണ്ടു ദിവസങ്ങളിലായി നടക്കും. ആഘോഷവേദിയില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും വേദിയിലെത്തുന്നു. രക്ഷിതാക്കളുടേയും അധ്യാപകരുടേയും കലാപരിപാടികള്‍ ഇതിനു മാറ്റുകൂട്ടുന്നു.
പത്രസമ്മേളനത്തില്‍ പി.ടി.എ പ്രസിഡണ്ട് സുരേഷ് ബാബു എ.കെ, ഹെഡ്മാസ്റ്റര്‍ പ്രമോദ് കുമാര്‍
പി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നീമ.ജി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.