ദേശീയ ഗെയിംസിൽ വോളി ബോളിൽ സ്വർണ്ണ മെഡൽ നേടിയ അഭിഷേക് രാജീവന് സ്വീകരണം

കൊയിലാണ്ടി: ദേശീയ ഗെയിംസിൽ വോളി ബോളിൽ സ്വർണ്ണ മെഡൽ നേടിയ സർവ്വീസസ് ടീമിലെ അഭിഷേക് രാജീവന് ജന്മനാട്ടിൽ കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ സ്വീകരണം നൽകി.

കൊല്ലം ടൗണിൽ നിന്ന് താളമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് നടന്നഘോഷയാത്ര യിൽ നിരവധി പേർ പങ്കാളികളായി തുടർന്ന്അഭിഷേകിന്റെ വീട്ടിൽ നടന്ന സ്വീകരണ പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. പ്രതീക്ഷ സിക്രട്ടറി ജോബിന സ്വാഗതം പറഞ്ഞു എൻ.വി. വത്സൻ, സുധീഷ് നരിക്കു നി , രാജീവൻ മാസ്റ്റർ, രവി തിരുവോത്ത്, പുഷ്പരാജൻ നങ്ങാണത്ത്, ഗംഗാധരൻ, സത്യൻ, അനു, സജീവൻ പുത്തലത്ത്, രവിപുള്ളുവനം കണ്ടി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!